മുട്ട കഴിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കും

അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. വണ്ണം നിയന്തിക്കാന്‍ പല തരത്തിലുള്ള വഴികളും നാം തേടാറുണ്ട്. ഇപ്പോഴത്തെ ഭക്ഷണശീലങ്ങളും അമിതവണ്ണത്തിന് പ്രധാന കാരണമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ശരീരഭാരം കുറയ്ക്കുവാന്‍ ലഹായിക്കും. അതില്‍ ഏറ്റവും പ്രധാനി മുട്ടയാണ്. പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്ക്ക് ഉള്ളത്.

ദിവസവും രണ്ട് വെള്ളക്കരു വീതം കഴിച്ചാല്‍ ഒരാള്‍ക്ക് ആവശ്യമുള്ള പ്രോട്ടീന്‍ അതില്‍നിന്ന് ലഭിക്കും. മുട്ട കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ ശരീരഭാരം കൂടില്ല. മുട്ടയോടൊപ്പം ചീര കൂടി ചേര്‍ത്തുകഴിക്കുന്നത് നല്ലതാണ്. വിശപ്പ് ശമിപ്പിക്കാന്‍ ചീര മികച്ചതാണ്. അയണിന്റെ അംശം ചീരയില്‍ കൂടുതലായതിനാല്‍ ബലവും മെറ്റബോളിസവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒരിക്കലും ചീര കഴിക്കുന്ന കൊണ്ട് വണ്ണം കൂടില്ല. മുട്ടയോടൊപ്പം ഓട്മീലും കഴിക്കുന്നത് നല്ലതാണ്. ഓട്മീലില്‍ അന്നജം ധാരാളമുണ്ട്. ഇത് ഭക്ഷണം ദഹിപ്പിക്കുന്നു. ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യുന്നുമുണ്ട്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!