ഗോ​വ​യി​ല്‍ പ്ര​മോ​ദ്​ സാ​വ​ന്ത്​ വി​ശ്വാ​സ വോ​ട്ട്​ നേടി

മും​ബൈ: ഗോ​വ​യി​ലെ പ്ര​മോ​ദ്​ സാ​വ​ന്ത്​ മ​​ന്ത്രി​സ​ഭ നി​യ​മ​സ​ഭ​യി​ല്‍ വി​ശ്വാ​സ വോ​ട്ട്​ നേടി. സഖ്യകക്ഷികളുമായി ശക്​തമായ അധികാര വടംവലിക്ക്​ ശേഷമാണ്​ പ്രമോദിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​. 20 എം.എല്‍.എമാര്‍ സാവന്തിന്​ അനുകൂലമായി വോട്ടു ചെയ്​തപ്പോള്‍ 15 പേര്‍ എതിര്‍ത്ത്​ വോട്ട്​ ചെയ്​തു.

ബി.ജെ.പിയുടെ 11 എം.എല്‍.എമാര്‍, മഹാരാഷ്​ട്ര ഗോമന്തക്​ പാര്‍ട്ടിയുടെ മൂന്ന്​, ഗോവ ഫോര്‍വേഡ്​ പാര്‍ട്ടിയുടെ മൂന്ന്​, മൂന്ന്​ സ്വതന്ത്ര എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പ്രമോദിനെ പിന്തുണച്ചു. 14 കോണ്‍ഗ്രസ്​ എം.എല്‍.എമാരും ഒരു എന്‍.സി.പി എം.എല്‍.എയും എതിര്‍ത്ത്​ വോട്ട്​ ചെയ്​തു. വിശ്വാസവോ​ട്ടെടുപ്പിന്​ മുമ്ബ്​ 21 പേരുടെ ഭൂരിപക്ഷമാണ്​ ബി.ജെ.പി അവകാശപ്പെട്ടത്​.

40 അംഗ നിയമസഭയില്‍ രണ്ട്​ എം.എല്‍.എമാരുടെ മരണവും രണ്ട്​​ പേരുടെ രാജിയും മൂലം അംഗബലം 36 ആയിട്ടുണ്ട്​. ഒ​രാ​ഴ്​​ച​ക്ക​കം വ​കു​പ്പു​ക​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും പ്ര​മോ​ദ്​ സാ​വ​ന്ത്​ പ​റ​ഞ്ഞു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!