ഗോവയുടെ പുതിയ നായകന്‍ രാജ്യത്തിന്റെ നായകന്റെ അനുഗ്രഹം തേടി

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രമോദ് സാവന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച..മുഖ്യമന്ത്രിയായിരുന്നു മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്.
ഈ മാസം 10-ാം തീയതിയായിരുന്നു അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നു മനോഹര്‍ പരീക്കര്‍ അന്തരിച്ചത്.നേരത്തെ ഡെല്‍ഹിയിലെത്തിയ പ്രമോദ് സാവന്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഗോവയിലെ ബിജെപി നേതാക്കളായ വിനയ് തെന്‍ഡുല്‍ക്കര്‍, സഞ്ജീവ് ദേശായി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.