ഗോവയില്‍ ബിജെപിയുടെ കടുംവെട്ട്; ഭീഷണി ഉയര്‍ത്തിയ സഖ്യകക്ഷി എംഎല്‍എമാരെ അടര്‍ത്തിയെടുത്തു

പനാജി: ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വെട്ടിലാക്കി ഭീഷണിയുയര്‍ത്തിയ സഖ്യകക്ഷിക്ക് തിരിച്ചടി. സഖ്യം വിടുമെന്ന പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ 2 എംഎല്‍എമാരെ എംജിപി പിളര്‍ത്തി ബിജെപിയില്‍ ലയിച്ചു. ഇതോടെ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി.

നാല്പ്പതംഗ സഭയില്‍ 3 എംഎല്‍എമാരാണ് എംജിപിക്ക് ഉണ്ടായിരുന്നത്. മനോഹര്‍ അജ്ഗോന്‍കര്‍, ദീപക് പവാസ്കര്‍ എന്നിവരാണ് ബിജെപിയില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ മൈക്കള്‍ ലാബോയ്ക്ക് കത്ത് നല്‍കിയത്. ബുധനാഴ്ച പുല‍ര്‍ച്ചെ ഒരു മണിയോടെയാണ് എജിപി എംഎല്‍എമാര്‍ ലയനം പ്രഖ്യാപിച്ചത്.

മനോഹര്‍ നിലവില്‍ ഗോവയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ്. എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ ആയ സുധിന്‍ ദവാലികര്‍ കത്തില‍ ഒപ്പുവെച്ചിട്ടില്ല. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികര്‍. മൂന്നില്‍ രണ്ട് എംഎല്‍എമാരും കൂറുമാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്കെതിരെ നിലനില്‍ക്കില്ല.

പരീക്കറുടെ മരണത്തോടെ 12 ആയി കുറഞ്ഞ ബിജെപിയുടെ അംഗബലം ഇതോടെ 14 ആയി. കോണ്‍ഗ്രസിനും 14 എംഎല്‍എമാരാണ് ഉള്ളത്. ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് എംജിപി വിട്ട് ബിജെപി ലയിക്കാന്‍ തീരുമാനം എടുത്തതെന്ന് ഇവര്‍ വ്യക്തമാക്കി. പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദീപക് പവാസ്കര്‍ പ്രതികരിച്ചു.

Read More:എഴുത്തുകാരി അഷിത അന്തരിച്ചു

മനോഹര്‍ പരീക്കറിന്റെ മരണ ശേഷം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് കഴിഞ്ഞയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് നേടിയിരുന്നു. ഇതിനിടെ എംജിപി അധ്യക്ഷന്‍ സുധിന്‍ ദവാലികര്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ എംജിപി എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി നില ഭദ്രമാക്കി. സഖ്യകക്ഷികള്‍ക്ക് ബിജെപി ഭീഷണിയാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!