ഗൂഗിള്‍ പേയിലൂടെ ഇനി സ്വര്‍ണവും വാങ്ങാം

ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള അവസരമൊരുക്കി ഗൂഗിള്‍ പേ. ഇതിനായി എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായി ഗൂഗിള്‍ കരാറിലെത്തി. ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും. പുതിയ സംവിധാനത്തിലൂടെ 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഗോള്‍ഡ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ പ്രത്യേക മാനണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.