സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി ഷവോമി

ന്യൂഡല്‍ഹി: സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി ഷവോമി. വെള്ളയിലും, മറ്റു നിറങ്ങളിലും വെളിച്ചം നല്‍കുന്നതാണ് ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇ‍ഡി ബള്‍ബുകള്‍. ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഷവോമി അവതരിപ്പിക്കുന്നത്. ഇവ എംഐ ഹോം ആപ്പ് ഉപയോഗിച്ചോ, ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ളവ ഉപയോഗിച്ചോ നിയന്ത്രിക്കാം. 11 വര്‍ഷം ആണ് ഷവോമി ഇവയ്ക്ക് അവകാശപ്പെടുന്ന കാലവധി. ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം വഴി ഏപ്രില്‍ 26ന് ഈ ബള്‍ബുകള്‍ വില്‍പ്പനയ്ക്ക് എത്തും.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.