എന്റെ മടങ്ങിവരവിന് കാരണക്കാരന്‍ വിജയ് സേതുപതിയാണെന്ന് കസ്തൂരി

ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയിരിയ്ക്കുകാണ് കസ്തൂരി. സലങ്കധുരൈ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അണിയറയിലാണ് നടി. തന്റെ മടങ്ങിവരവിന് പ്രേരണയായത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണെന്ന് കസ്തൂരി വെളിപ്പെടുത്തുന്നു. ഇപിസിഒ 302 എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കസ്തൂരി. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും നടി വാചാലയായി.

കരിയറില്‍ ആദ്യമായിട്ടാണ് ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യുന്നത്. കിരണ്‍ ബേദിയെ പോലെയൊക്കെയുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണെന്ന് കസ്തൂരി പറയുന്നു. സിങ്കത്തിലെയും സാമിയിലെയുമൊക്കെ പോലെ ആക്ഷന്‍ രംഗങ്ങളും കസ്തരൂരിക്ക് ചിത്രത്തിലുണ്ടത്രെ.

ഇപ്പോള്‍ ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും മടങ്ങിവരവിന് തന്നെ പ്രേരിപ്പിച്ചത് വിജയ് സേതുപതിയുടെ സിനിമകളും കഥാപാത്രങ്ങളുമാണെന്നും കസ്തൂരി പറഞ്ഞു. നായകനായും വില്ലനായും ട്രാന്‍സ്ജന്ററായിട്ടുമൊക്കെ വിജയ് സേതുപതി അഭിനയിക്കും. അതുപോലെ എനിക്കും ചെയ്യണം- കസ്തൂരി പറഞ്ഞു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!