ശ്രീലങ്കയില്‍ 15 മൃതദേഹങ്ങള്‍ കണ്ടെത്തി ; പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന നിര്‍ത്തിവെച്ചു

കൊളംബോ : ശ്രീലങ്കയില്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന നിര്‍ത്തിവെച്ചുവെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുര്‍ബാന നടക്കില്ല. വിശ്വാസികള്‍ വീടുകളില്‍ തന്നെയിരുന്ന് പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു.നടപടികള്‍ കൂടുതല്‍ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്നാണ്.

അതേസമയം ശ്രീലങ്കയിലെ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്‌ഡ്‌ നടന്നു.സ്ത്രീകളടക്കം 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയാതായി പ്രതിരോധ വക്താവ് അറിയിച്ചു. 70 ഐഎസ് ഒളിവിലുണ്ടെന്ന് സംശയിക്കുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!