മെസ്സി തകര്‍ത്താടി; ചെമ്ബടയെ മുക്കി ബാഴ്‌സ; അമാനുഷന് മുമ്ബില്‍ തലകുനിച്ച്‌ ക്യാംമ്ബ്‌നൗ

ബാഴ്‌സലോണ: ചാമ്ബ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ മുക്കി ബാഴ്‌സലോണ. മടക്കമില്ലാത്ത 3 ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. ഇരട്ട ഗോള്‍ നേടി തകര്‍ത്തുകളിച്ച ലയണല്‍ മെസ്സിയാണ് ക്യാംമ്ബ്‌നൗവില്‍ സന്ദര്‍ശകരുടെ കഥ കഴിച്ചത്. ഒരു ഗോള്‍ സുവാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
26ാം മിനിറ്റില്‍ ആല്‍ബയുടെ ലോ പാസില്‍ നിന്നും സുവാരസാണ് ബാഴ്‌സലോണക്കായി ആദ്യം ഗോള്‍ നേടിയത്. 75ാം മിനിറ്റില്‍ ടാപ്പിന്നിലൂടെയും 82ാം മിനിറ്റില്‍ സൂപ്പര്‍ ഫ്രീക്കിക്ക് ഗോളിലൂടെയുമാണ് മെസ്സി ഗോള്‍ നേടിയത്. ഇതോടെ ക്ലബ് ഫുട്‌ബോള്‍ മെസ്സി 600 ഗോള്‍ പൂര്‍ത്തിയാക്കി.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!