സാധാരണ ജീവിതം നയിക്കാനായി ശരീരഭാരം 241 കിലോ കുറച്ച് യുവതി

മുംബൈ: ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ യുവതി സാധാരണ ജീവിതം നയിക്കാനായി 214 കിലോ കുറച്ചു. വാസായ് സ്വദേശിയായ അമിത രജനിയാണ് നാല് വര്‍ഷം കൊണ്ട് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്ത് ശരീരഭാരം 300 കിലോയില്‍ നിന്നും 86 കിലോയായി കുറച്ചത്.

മുംബൈയിലെ ലീലാവതി, ഹിന്ദുജ എന്നീ ആശുപത്രികളില്‍ ഡോക്ടര്‍ ശശാങ്ക് ഷാ നടത്തിയ ബാരിയാട്രിക് സര്‍ജറിയിലൂടെയാണ് രജനിയുടെ ശരീരഭാരം കുറച്ചത്. ശസ്ത്രക്രിയക്ക് മുന്‍പ് ജീവിതം ദുസഹവും നിരാശയിലുമായിരുന്നു, എട്ട് വര്‍ഷമായി കിടക്കയിലായിരുന്നു, അതിനിടയില്‍ ഒരിക്കല്‍ പോലും വീടിന് പുറത്തിറങ്ങുകയോ സൂര്യപ്രകാശം കാണുകയോ ചെയ്തിരുന്നില്ല.

ഇപ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണ്. എനിക്ക് സാധാരണ ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കഴിയും. ശസ്ത്രക്രിയക്ക് ശേഷം ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു, രജനി പറഞ്ഞു. അമിതവണ്ണത്തിനു പുറമേ രജനിയ്ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍, ടൈപ്പ് 11 പ്രമേഹം എന്നിവയുമുണ്ടായിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!