പീഡനക്കേസ്; പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

കൊല്‍ക്കത്ത: പീഡനക്കേസില്‍ പ്രതിയായ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം.
ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ നിലഞ്ജന്‍ റോയിയെയാണ് അറസ്റ്റ് ചെയ്യാന്‍ പശ്ചിമ ബംഗാള്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതിയിലാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റോയിയെ കാണാന്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും അറസ്റ്റിനു പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.