ഓർമ്മയുടെ മാതൃസ്മരണയിൽ നിറഞ്ഞ്

ഓർമ്മയുടെ തുടക്കങ്ങളിലൊക്കെ അമ്മയുടെ അമ്മയുടെ കൂടെ ആയിരുന്നു. ചേർത്തല താലൂക്കിൽ നിന്ന് 19 വയസ്സായ മകന്റെ കൂടെ കോട്ടയത്തേക്ക് എത്തിയ അമ്മിണി എന്ന കാവു കുട്ടി കുഞ്ഞമ്മ.

പ്രസവിച്ച എട്ടാം ദിവസം അമ്മയെ നഷ്ടപെട്ട കുട്ടി.

അച്ഛൻ എന്ന് വിളിച്ച് ചേർത്ത് പിടിക്കേണ്ട നമ്പൂതിരി പിതാവ് സ്വജാതി വേളിയോടൊപ്പം ആയിരുന്നു.

ഒറ്റപ്പെടലിന്റെ ആ ബാല്യം... നമ്മുടെ സങ്കല്പങൾക്ക് അപ്പുറം വേദന നിറഞ്ഞതായിരിക്കണം.

മൂത്ത മകളായ അല്ല, ഏക മകളായ,എന്റെ അമ്മയുടെ TTC പ0നത്തിന് വേണ്ടിയാണ് തി രു നക്കര എത്തുന്നത്,ഒപ്പം രണ്ടര വയസ്സുള്ള ഇളയ മകനെ ഒക്കത്ത് ഏറ്റി ഒരു പറിച്ച് നടൽ. പോരാട്ടങ്ങളുടെ തുടക്കമായിരുന്നു ആ നാട്ടിൻ പുറത്തുകാരിയുടെ..

പരദേവതയായ നാൽപത്തണീശ്വരത്തപ്പന്റെ മുൻപിൽ നിന്ന് തിരുനക്കര തേവരുടെ മുന്നിലേക്ക്

മുന്ന് മക്കളുടെ വിദ്യാഭ്യാസം, എത്തി നോക്കാൻ പോലും പാങ്ങില്ലാത്ത മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇളയ മകനെ ചേർക്കുമ്പോൾ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദങ്ങൾ പ്രയോഗത്തിൽ എത്തിയിരുന്നില്ല.

എന്നിട്ടും ഒറ്റയാൾ പോരാട്ടം തുടർന്നു. മക്കളുടെ ജോലി, വിവാഹം എല്ലാം തനിച്ച്...

കൂട്ടിന് കുടെ കട്ടിയത് മകളുടെ കുട്ടിയായ മുരളിയെ.....

തിരിഞ്ഞ് നോക്കമ്പോൾ ഇന്ന് നടന്ന വഴികൾ എല്ലാം അമ്മച്ചി കാട്ടി തന്നതായിരുന്നു.

എല്ലാവരെയും ഒരു കരയിൽ എത്തിച്ച് 70 വയസ്സിൽ വീണ്ടും ജന്മനാട്ടിലേയ്ക്ക് തിരിച്ച് പോയി...

പഴയ തറവാട് പുതുക്കി പണിത്, ഭർത്താവിനോടൊപ്പം വീണ്ടും...

കോളേജ് സമരക്കാലത്ത് വഴക്കും, വക്കാണവും വർദ്ധിക്കുമ്പോൾ എന്റെ ഒളിവിടമായത് അമ്മച്ചിയുടെ അടുത്ത് തന്നെ.

കഥകളി കഴിച്ച് ഉണ്ടായ, മകളുടെ മകന്റെ ഭാവിക്കുള്ള വഴിപാടുകൾ കഴിച്ച് കുട്ടിയ സ്നേഹനിലാവ്...

എപ്പോഴും ധരിച്ചിരുന്ന വെള്ള വസ്ത്രങൾ പോലെ....മനസും...

ഒരിക്കലും നിറമുളള വസ്ത്രം ധരിച്ച് കാണാത്ത എന്റെ അമ്മച്ചിയാവട്ടെ മാതൃസ്മരണയിൽ നിറഞ്ഞ്

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!