ഇന്ദുജക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം

ആധാര്‍ സേവാ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് ഒളിവില്‍പോയ മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പേഴ്‌സണല്‍ അസ്സിസ്റ്റന്റ് വാസുവിന്റെ മകള്‍ ഇന്ദുജക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്ലാമൂട്ടിലെ ഇന്ദുജയുടെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി.

പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കണ്ടെടുത്തു. ഇതിനിടെ കഴിഞ്ഞദിവസം നിരവധിപേരാണ് പണം തട്ടിയെടുത്തെന്ന പരാതിയുമായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയത്. നിലവില്‍ പതിമൂന്ന് പേരാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇതില്‍ ആറ് പേരുടെ മൊഴി രണ്ടു പേരുടെ പരാതി കൂടി ലഭിക്കുമ്ബോള്‍ 48 ലക്ഷം രൂപയുടെ തട്ടിപ്പാണ് പുറത്ത് വരുന്നത്. തട്ടിപ്പിന്റെ വാര്‍ത്ത പുറത്തു വന്നതോടെ നിരവധിപേരാണ് പരാതിയുമായെത്തുന്നത്. ഇനിയും പരാതികള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍

ഇതിനിടെ മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ വിഎസ് ശിവകുമാര്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.

അതേസമയം, തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനൊപ്പം ഇന്ദുജയെ കാണാനില്ലെന്ന അച്ഛന്‍ വാസുവിന്റെ പരാതിയും പൊലിസ് അന്വേഷിക്കുന്നുണ്ട്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!