ഫെയ്സ്ബുക്കിലൂടെയുള്ള പരിചയം ; ഒടുവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വലിയതുറ വലിയ തോപ്പ് സെന്റ് ആന്‍സ് പള്ളിക്കു സമീപം ഡോളി ഹൗസില്‍ ശ്രാവണ്‍ (അരുണ്‍-25) ആണു പിടിയിലായത്. പ്രതി പെണ്‍കുട്ടിയുമായി ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്

വെട്ടുകാട് സ്വദേശിയായ പരാതിക്കാരിയുമായി ഒന്നര വര്‍ഷം പ്രണയത്തിലായിരുന്നു. വിവിധയിടങ്ങളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ്‌ പെണ്‍കുട്ടി പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!