നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ അപ്രതീക്ഷിത വഴിത്തിരിവ്; ഭ​ര്‍​ത്താ​വും അമ്മയും ക​സ്റ്റ​ഡി​യി​ല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചന്ദ്രനെയും, അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ലേഖ എഴുതിയ ആത്മഹത്യ കുറിപ്പാണ് നിര്‍ണായകമായത്. ആത്മഹത്യക്ക് കാരണക്കാര്‍ ഭര്‍ത്താവ് ചന്ദ്രനും, അമ്മയുമാണെന്ന് ലേഖ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. 'എന്റെയും മോളുവിന്റെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തിയും കാശിയും ചന്ദ്രനുമാണെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമായി പറയുന്നു. ഭര്‍ത്താവ് ചന്ദ്രനും, അമ്മ കൃഷ്ണമ്മയും മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. കൃഷ്ണമ്മ ശാന്തി കാശി ചന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 'എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം നടത്തി. അവസാനം എന്നെ എന്റെ വീട്ടില്‍ കൊണ്ടുവിട്ടു. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചതെന്നും കുറിപ്പില്‍ പറയുന്നു. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് ചന്ദ്രനും കുടുംബവും ആരോപണം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.