119.58 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ് 'ഗിന്നസ് ബുക്കില്‍' കയറി ഓട്ടോറിക്ഷ

ലണ്ടന്‍: സാധാരണക്കാരന്‍റെ വാഹനമാണ് ഓട്ടോറിക്ഷ. നമ്മുടെ ഓട്ടോ ചേട്ടന്മാര്‍ മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് ഓട്ടോ ഓടിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓട്ടോ പോയാലോ? അങ്ങനെയൊക്കെ സാധിക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ.മണിക്കൂറില്‍ 119.58 കിലോമീറ്ററില്‍ ഓട്ടോയോടിച്ച്‌ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് മാറ്റ് എവറാഡ് എന്ന ബ്രിട്ടീഷ് പൗരന്‍. യുകെയിലെ എസ‌െക്സിലെ ലിവിങ്ടണ്‍ എയര്‍ഫീല്‍ഡിലാണ് പ്രകടനം നടന്നത്.
ഒരു യാത്രക്കാരനെ പിന്നിലിരുത്തിയാണ് മാറ്റ് എവറാഡ് ഓട്ടോ ഓടിച്ചത്.110 കിലോമീറ്ററായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാല്‍ 119.58 കിലോമീറ്റര്‍ വേഗത്തില്‍ ഓട്ടോ ഓടിച്ചു. ആഗ്രഹിച്ചതിലും മികച്ച രീതിയില്‍ പ്രകടനം കാഴ്ചവച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് നേട്ടം സ്വന്തമാക്കിയതിന് ശേഷം അദ്ദേഹം പറഞ്ഞു. ഒരു കൗതുകത്തിന്റെ പുറത്താണ് 3000 പൗണ്ട് മുടക്കി യുവാവ് ഓട്ടോ വാങ്ങിയത്. ശേഷം വാഹനത്തില്‍ 350 സിസി എന്‍ജിന് പകരം ദെയ്ഹാറ്റ്സുവിന്റെ 1300സിസി എഫ്‌ഐ എന്‍ജിന്‍ ഘടിപ്പിക്കുകയായിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!