പീഡനകേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതിന് വീണ്ടും അറസ്റ്റില്‍

ഈരാറ്റുപേട്ട: അരുവിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം അതെ പെണ്‍കുട്ടിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് വീണ്ടും പോലീസിന്റെ പിടിയിലായി . ആലുവ ഈസ്റ്റ് കുടങ്ങല്ലൂര്‍ പ്ലാറ്റിയേലത്ത് ശ്രീഹരി പി. സുന്ദരമാണ് അറസ്റ്റിലായത് . വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായ ശ്രീഹരി വിവാഹിതനാണെന്ന കാര്യം മറച്ചുെവച്ച്‌ വിവാഹ വാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മാര്‍ച്ച്‌ 17-ന് അറസ്റ്റുചെയ്ത് ഇയാളെ ജാമ്യത്തില്‍വിട്ടിരുന്നു. 2018-ലാണ് കാക്കനാട്ടെ ലോഡ്ജില്‍െവച്ച്‌ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തുടര്‍ന്ന് രഹസ്യമായി ഇതിന്റെ വീഡിയോ പകര്‍ത്തി അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ലുലുമാളിന് സമീപത്തെ ലോഡ്ജുകളില്‍ പലതവണ ബലാത്സംഗം ചെയ്തുവെന്നും പോലീസ് പറഞ്ഞു . ഇതിനൊപ്പം അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ശ്രീഹരിയെ അറസ്റ്റുചെയ്ത് കോടതി ജാമ്യത്തില്‍ വിട്ടു . പിന്നീടും പ്രതി വീണ്ടും ഇത് തുടര്‍ന്നതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!