സ്ഫോ​ട​ന​ത്തി​ല്‍ ത​ക​രാ​ത്ത നാ​ഗ​മ്ബ​ടം പാ​ലം ശ​നി​യാ​ഴ്ച മു​റി​ച്ചു​നീ​ക്കും

കോ​ട്ട​യം: നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത നാ​ഗ​ന്പ​ടം പ​ഴ​യ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് ശ​നി​യാ​ഴ്ച മു​റി​ച്ചു​നീ​ക്കും. ആ​ദ്യം പാ​ല​ത്തി​ന്‍റെ ആ​ര്‍​ച്ചു​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. പി​ന്നീ​ട് പാ​ലം നാ​ലാ​യി മു​റി​ച്ചു നീ​ക്കാ​നാ​ണ് പ​ദ്ധ​തി.

പാ​ലം നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍​നി​ന്ന് ഏ​താ​നും മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യ​ശേ​ഷം ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മു​റി​ക്കാ​നാ​ണ് നിശ്ചയിച്ചിരിക്കുന്നത്. ഇ​തേ​തു​ട​ര്‍​ന്നു ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗാ​താ​ഗ​തം ത​ട​സ​പ്പെ​ടും. ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ര​ണ്ടു ത​വ​ണ​യാ​യി ന​ട​ത്തി​യ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലും പാ​ലം ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും സ്ഫോ​ട​നം ന​ട​ത്തി​യാ​ല്‍ പു​തി​യ പാ​ല​ത്തി​ന്‌ ബ​ല​ക്ഷ​യ​മു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ നീ​ക്കം. റെ​യി​ല്‍​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!