ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​ര​നെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളാ​യ ജ​യേ​ഷ്, എം.ജെ. ജി​തി​ന്‍, രാ​ജേ​ഷ്, അ​ന്‍​വ​റു​ദ്ദീ​ന്‍, ഗി​രി​ലാ​ല്‍ അ​പ്പു​ക്കു​ട്ട​ന്‍, ആ​ര്‍. വി​ഷ്ണു​രാ​ജ്, ഡി. ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​തി​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!