കാമുകിയെ കഞ്ചാവ് വലിപ്പിച്ചു, കൊച്ചി മുഴുവന്‍ കറക്കി; തൃപ്പൂണിത്തുറയുടെ ഷാരൂഖ് ഖാന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച്‌ കഞ്ചാവ് വലിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാന്‍ (19), ഇയാളുടെ കൂട്ടുകാരന്‍ വൈപ്പിന്‍ മണ്ഡപത്തില്‍ ജിബിന്‍ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വെറും 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഷാരൂഖിന്റെ കാമുകിയാണെന്നാണ് പറയുന്നത്. പെണ്‍കുട്ടിയെ നിബന്ധിച്ച്‌ കഞ്ചാവ് വലിപ്പിക്കുകയും രണ്ട് ദിവസം ഓട്ടോറിക്ഷയില്‍ പലയിടങ്ങളില്‍ ചുറ്റി നടത്തിക്കുകയും ചെയ്തു.

എറണാകുളം മറൈന്‍ ഡ്രൈവില്‍ വെച്ചാണ് പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിച്ചത്.

ശേഷം കൊച്ചി മുഴുവന്‍ മൂന്ന് പേരും ചേര്‍ന്ന് കറങ്ങി നടന്ന് കണ്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഫോണ്‍ മറന്ന് വെച്ചതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടായത്.

തുടര്‍ന്ന് ഉള്ള അന്വേഷണത്തില്‍ ആണ് ഇരുവരും പിടിയിലായത്. ഇത്തരം വാര്‍ത്തകള്‍ ദിനംപ്രതി വന്നിട്ടും മയക്കുമരുനിന്റെ വഴിയേ കൂടുതല്‍ കുട്ടികള്‍ എത്തുന്നത് അധികാരികളെ കൂടുതല്‍ ഞെട്ടിക്കുന്ന വിഷയം ആയി മാറുകയാണ്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!