വന്‍കിട നിക്ഷേപകരായ പ്രവാസികള്‍ക്ക് യു.എ.ഇയില്‍ സ്ഥിരമായി താമസിക്കാം ;പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ സ്ഥിരമായി വന്‍കിട നിക്ഷേപകരായ പ്രവാസികള്‍ക്ക് താമസിക്കാനുള്ള ഗോള്‍ഡന്‍ കാര്‍ഡ് എന്ന പദ്ധതി ദുബായ് ഭരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രവാസികള്‍ സ്ഥിരം പങ്കാളികളാകണമെന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ 6800 പേര്‍ക്കാണ് സ്ഥിരം താമസരേഖ എന്ന നിലയില്‍ ഗോള്‍ഡന്‍ കാര്‍ഡ് അനുവദിച്ചിരിക്കുന്നത്. വന്‍കിട നിക്ഷേപകര്‍, പ്രശസ്തരായ പ്രൊഫഷണലുകള്‍ എന്നിവരെയാണ് ഈ വിഭാഗത്തിലേക്ക് ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. 6800 പേരുടെ യുഎഇയിലെ നിക്ഷേപം 100 ബില്യന്‍ ദിര്‍ഹത്തോളം വരും.

മികച്ച പ്രതിഭകള്‍ക്കും യു.എ.ഇ യുടെ വളര്‍ച്ചക്കായി വലിയ സംഭാവന നല്‍കിയവര്‍ക്കുമായാണ് ഗോള്‍ഡന്‍ കാര്‍ഡ് എന്ന പേരിലുള്ള സ്ഥിരം താമസ രേഖ നല്‍കിയതെന്ന് ട്വിറ്റര്‍ പേജില്‍ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!