സംസ്ഥാനത്ത് 8 മണ്ഡലങ്ങളില്‍ യുഡിഎഫിന് ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് നേടിയത് ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. രണ്ട് മണ്ഡലങ്ങളില്‍ 2 ലക്ഷത്തിനുമേല്‍ ഭൂരിപക്ഷം ഉള്‍പ്പെടെ ആകെ 8 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍. രണ്ടു മണ്ഡലങ്ങളില്‍ 80000 നു മുകളിലും ഭൂരിപക്ഷ൦ നിലവിലുണ്ട്. 5 മണ്ഡലങ്ങളില്‍ അര ലക്ഷത്തിന് മുകളിലും ഭൂരിപക്ഷം ഉണ്ട്.
ആകെ 15 മണ്ഡലങ്ങളിലും 50000 മുകളില്‍ ഭൂരിപക്ഷത്തോടെയാണ് യു ഡി എഫിന്റെ വിജയം. ആലപ്പുഴ ഒഴികെയുള്ള മറ്റ്‌ 4 മണ്ഡലങ്ങളിലും മോശമല്ലാത്ത ഭൂരിപക്ഷവും യു ഡി എഫ് കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട ഇവിടെയെല്ലാം മോശമല്ലാത്ത ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്.

ആലപ്പുഴയില്‍ സ്ഥിതി ഇനിയും മാറി മറിഞ്ഞേക്കാം. ചുരുക്കത്തില്‍ യുഡിഎഫ് ഇതിനോടകം നേടിയിരിക്കുന്നത് വമ്ബിച്ച വിജയം തന്നെയാണ്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!