വയനാട്ടില്‍ രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍; സംസ്ഥാനം കണ്ട ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം

കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടുലക്ഷം കവിഞ്ഞു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സ്വന്തമാക്കിയത്.

2014ല്‍ മലപ്പുറത്ത് മുസ്ലീം ലീഗിന്റെ ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്. മണ്ഡലത്തില്‍ 48 ശതമാനം വോട്ടുമാത്രമാണ് ഇതുവരെ എണ്ണിയത്. മുഴുവന്‍ എണ്ണിത്തീരുമ്ബോള്‍ രാഹുലിന്റെ ഭൂരിപക്ഷം നാലു ലക്ഷത്തിന് അടുത്തെത്താന്‍ സാധ്യതയുണ്ട്. വയനാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാഹുല്‍ തന്നെയാണ് മുന്നേറുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!