വളരെയധികം നന്ദി മോഹൻലാൽ ജി - ലാലിന് മോദിയുടെ ട്വീറ്റ്

ന്യൂദൽഹി: നടൻ മോഹൻലാലിന്റെ വിജയാശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയ്ക്കും സർക്കാരിനും ആശംസ അറിയിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ഇതിന് നന്ദി അറിയിച്ചിരിക്കുകയാണ് മോദി. വളരെയധികം നന്ദി മോഹൻലാൽ ജി എന്നാണ് ലാലേട്ടന്റെ ട്വീറ്റിന് മോദി നൽകിയിരിക്കുന്ന മറുപടി.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ട് പിന്നാലെ മോദിയെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ - മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലും മേദിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും മോദിയുടെ നേട്ടങ്ങളിൽ അഭിനന്ദനം അറിയിച്ച് ലാലേട്ടൻ രംഗത്തെത്താറുണ്ട്. കൂടാതെ ഇരുവരുടേയും കൂടിക്കാഴ്ച വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്.

ലാലേട്ടൻ മാതത്രമല്ല ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും മോദിയുടെ വിജയത്തിൽ നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമിഴ് താരം രജനികാന്ത്, ബോളിവുഡ് താരം അക്ഷയ് കുമാർ, പ്രിതി സിന്റ, അനുരാഗ് കശ്യപ് എന്നിവരും ആശംസ നേർന്നിരുന്നു. വളരെ വ്യത്യസ്തമായ ആശംസയായിരുന്നു മോദിയ്ക്ക് അനുരാഗ് കശ്യപ് നേർന്നത്. മൂന്നൂറ്‌ സീറ്റിനു മകളിൽ നേടിയാണ് മോദി സർക്കാർ രണ്ടാം ഘട്ടം അധികാരത്തിലെത്തുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!