ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിനു സ്ഥാനമൊഴിയും

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനമൊഴിയും. പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുംവരെ മേ നേതൃസ്ഥാനത്ത് തുടരും.

2016ല്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ച ബ്രക്സിറ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തെന്നും ഇതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി.

ബ്രക്സിറ്റ് നടപ്പാക്കാനാകാത്തത് തികച്ചും നിരാശാജനകമായ കാര്യമാണെന്നും അവര്‍ വിവരിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!