മാതാപിതാക്കളെ ഈറനണിയിച്ച്‌ മക്കളുടെ സര്‍പ്രൈസ്; വൈറലായി വീഡിയോ

പ്രായമായ മാതാപിതാക്കള്‍ പലപ്പോഴും ഒരു ബാധ്യതയായി മാറാറുണ്ട്. മക്കളുടെ കുത്ത് വാക്കുകള്‍ മാതാപിതാക്കളുടെ കണ്ണീരിനും കാരണമാകുന്നു. എന്നാല്‍ ഇവിടെ ഈ മാതാപിതാക്കള്‍ ഈറനണിഞ്ഞിരിക്കുന്നത് മക്കള്‍ നല്‍കിയ സര്‍പ്രൈസ് കണ്ടാണ്.

സര്‍പ്രൈസുകള്‍ എപ്പോഴും സന്തോഷമാണ്, അത് മക്കളില്‍ നിന്നാകുമ്ബോള്‍ ഇരട്ടി മധുരമാകും. അത്തരത്തില്‍ വിവാഹവാര്‍ഷിക ദിനത്തില്‍ മകന്‍ നല്‍കിയ സര്‍പ്രൈസ് മാതാപിതാക്കളുടെ കണ്ണ് നിറച്ചിരിക്കുകയാണ്.

വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനും അമ്മക്കും സര്‍പ്രൈസ് സമ്മാനമായി ഒരു പുതിയ ടാറ്റ ഹാരിയറാണ് മകന്‍ ഇവര്‍ക്ക് സമ്മാനിച്ചത്. അച്ഛനേയും അമ്മയേയും കൂട്ടി ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ പോയ മകന്‍ അവിടെ വെച്ച്‌ കേക്കു മുറിച്ച്‌ ആഘോഷിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പുത്തന്‍ ഹാരിയര്‍ സമ്മാനിച്ചത്. സന്തോഷവും അതിശയവും അടക്കാനാകാതെ മാതാപിതാക്കള്‍ ആനന്ദ കണ്ണീര്‍ പൊഴിക്കുകയും പിന്നീട് പേരകുട്ടിയെയും എടുത്ത് കാറോടിച്ചു പോകുന്നതും വിഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ട് എല്ലാവരും മകന് അഭിന്ദനങ്ങള്‍ അറിയിക്കുകയാണ്. ഒപ്പം മാതാപിതാക്കള്‍ക്ക് ആശംസകളും.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!