ആന്ധ്ര മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വിജയവാഡ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ് ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുറന്ന ജീപ്പിലാണ് നിയുക്തമുഖ്യമന്ത്രിയായ ജഗന്‍ വേദിയിലേക്ക് എത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ ജനം ഹര്‍ഷാരവം മുഴക്കി. ആയിരങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് 46 വയസുകാരനായ ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷം നേടി വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കൈവരിച്ചത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!