കുഞ്ചാക്കോ ബോബനെതിരെ വധശ്രമം:പ്രതിക്ക് ഒരു വര്‍ഷം തടവ്

കൊച്ചി:നടന്‍ കുഞ്ചാക്കോ ബോബനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. മജിസ്ട്രേട്ട് കോടതിയാണ് തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിന് (75) ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ അഞ്ചിനാണ് പ്രതി കുഞ്ചാക്കോ ബോബനെ വധിക്കാന്‍ ശ്രമം നടത്തിയത്.ഷൂട്ടിങ്ങിനായി കണ്ണൂരിലേക്ക് പോകാന്‍ മാവേലി എക്സ്പ്രസ് കത്ത് നില്‍ക്കവെയാണ് സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി കഠാരയുമായി താരത്തിന് നേരെ എത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!