തടികുറച്ച്‌ പുതിയ മേക്ക് ഓവറുമായി കീര്‍ത്തി സുരേഷ്; വൈറലായി ചിത്രം

സിനിമാ ലോകത്ത് ഇപ്പോഴത്തെ ട്രെന്റ് തടി കുറയ്ക്കലാണ്. ഹന്‍സിക മോട്ടുവാണി, റായ് ലക്ഷ്മി തുടങ്ങിയവരുടെയൊക്കെ ശാരീരിക മാറ്റം ആരാധകരെ അതിശയിപ്പിച്ചവയാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് കീര്‍ത്തി സുരേഷും എത്തിയിരിക്കുകയാണ്.

കീര്‍ത്തിയുടെ പുതിയ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തടി കുറച്ച്‌ അതി സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കീര്‍ത്തി. ജിമ്മില്‍ നിന്നെടുക്കുന്ന താരത്തിന്റെ സെല്‍ഫി ചിത്രം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡയ പേജുകളിലും വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്.

ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയായിരിക്കാം കീര്‍ത്തിയുടെ ഈ രൂപമാറ്റം എന്നാണ് ആരാധകര്‍ കരുതുന്നത്. നിലവില്‍ മരയ്ക്കാര്‍ എന്ന മലയാള സിനിമയിലാണ് കീര്‍ത്തി അഭിനയിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണോ തടി കുറച്ചതെന്നും അറിയില്ല. മഹാനടി എന്ന ചിത്രത്തിന് ശേഷം കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ കീര്‍ത്തി ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറാനൊരുങ്ങുകയാണ്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!