ഗ്യാലക്‌സി എം40 ജൂണ്‍ 11ന് ഇന്ത്യന്‍ വിപണിയില്‍

പുതിയ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് ഗാലക്‌സി ഇന്ത്യന്‍ വിപണിയിലേയ്ക്ക്. ഗ്യാലക്‌സി എം40 ആണ് സാംസങ് പുറത്തിറക്കുന്ന പുതിയ മോഡല്‍. ജൂണ്‍ 11ന് പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും.

30എം പി പിന്‍ ക്യാമറയാണ് ഗ്യാലക്‌സി എം40 ന്റേത്. 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസേയാണ് ഫോണിന്. സ്‌ക്രീന്‍ സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ മോഡില്‍ ആയിരിക്കും. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്റെ ചിപ്പ് സെറ്റ്.

6ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3,5000 എംഎഎച്ച്‌ ആണ്. 20,000 രൂപയാണ് ഗ്യാലക്‌സി എം40 ന്റെ വില. ജൂണ്‍ 11ന് ഇറങ്ങുന്ന ഫോണ്‍ ഓണ്‍ലൈനായി ആമസോണിലൂടെയും, സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ലഭിക്കും.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!