ഫ്രഞ്ച് ഓപ്പണ്‍: മാര്‍ട്ടിച്ച്, വാന്‍ഡ്രോസോവ മുന്നോട്ട്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പെട്രാ മാര്‍ട്ടിച്ച്, മാര്‍ക്കറ്റാ വാന്‍ഡ്രോസോവ, ജൊഹാന കോണ്ട എന്നിവര്‍ ക്വാര്‍ട്ടറില്‍.

ക്രോയേഷ്യന്‍ താരം മാര്‍ട്ടിച്ച് എസ്‌തോണിയന്‍ താരം കയാ കാനെപ്പിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി. സ്‌കോര്‍: 5-7, 6-2, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ട മാര്‍ട്ടിച്ച് അടുത്ത രണ്ട് സെറ്റും നേടുകയായിരുന്നു.

ചെക്ക് റിപ്പബ്ലിക് താരം മാര്‍ക്കറ്റാ വാന്‍ഡ്രോസോവ അനസ്താസിയ സെവാസ്‌റ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി.

സ്‌കോര്‍: 6-2, 6-0. മറ്റൊരു മത്സരത്തില്‍ ബ്രിട്ടീഷ് താരം ജൊഹാന കോണ്ട നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രോയേഷ്യയുടെ ഡോണ വെക്കിച്ചിനെ കീഴടക്കി. സ്‌കോര്‍: 6-2, 6-4.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!