ആശങ്കവേണ്ട, നിപ സ്ഥിരീകരിച്ചിട്ടില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണ്.

ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു. രോഗിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് നാഷണല്‍ ലാബിലെ പരിശോധന ഫലം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!