കുവൈത്തില്‍ പ്രൊഫഷണല്‍ തസ്തികകളിലേക്ക് വിദേശികള്‍ക്ക് യോഗ്യത പരീക്ഷ

കുവൈത്ത് സിറ്റി: ഓരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രഫഷനിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണ കാര്യ മന്ത്രി മറിയം അഖീൽ അറിയിച്ചു.

തൊഴിൽ മേഖലയിൽ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സ്വകാര്യ മേഖലയിലെ തൊഴിലാളികളും പുതിയ നടപടിയിൽ കഴിവ് തെളിയിക്കേണ്ടിവരും. തൊഴിൽ വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിന്റെ ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്വകാര്യ മേഖലയിലെ അക്കൗണ്ടന്റ് അടക്കം പ്രഫഷനൽ തസ്തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിന്റെ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!