ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്: രവി പൂജാരെ സെനഗലില്‍ നിന്നും കടന്നു

കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയും രാജ്യാന്തര കുറ്റവാളിയുമായ രവി പൂജാരെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും കടന്നതായി വിവരം.

വഞ്ചനക്കുറ്റത്തിന് സെനഗല്‍ പോലീസ് അറസ്റ്റ് ചെയ്ത രവി പൂജാരെയ്ക്കു പിന്നീട് ജാമ്യം ലഭിച്ചിരുന്നു. രാജ്യം വിടരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചതെങ്കിലും ഇയാളെ ഇന്ത്യക്കു കൈമാറാനുള്ള നീക്കം നടക്കുന്നതിനിടയിലാണ്് ഇയാള്‍ സെനഗലില്‍ നിന്നും കടന്നത്.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സെനഗല്‍ തയാറായിട്ടില്ല. ആന്റണിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് രവി പൂജാരെ അവിടെ തങ്ങിയിരുന്നത്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പ്രതിക്കൂട്ടിലായതോടെയാണ് ഇയാളെ ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കങ്ങള്‍ സെനഗല്‍ തുടങ്ങിയത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!