ബിഎസ്എൻഎൽ ഡേറ്റ ഉപയോഗം കുതിക്കുന്നു.

  കോട്ടയം ∙ ബിഎസ്എൻഎൽ പ്രതിദിന ഡേറ്റ ഉപയോഗം കേരളത്തിൽ 300 ടെറാ ബൈറ്റ് (ടിബി) കടന്നു. 326.10 ടിബി ഡേറ്റയാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിഎസ്എൻഎൽ കേരള സർക്കിളിൽ ഉപയോഗിക്കുന്ന ഡേറ്റയുടെ അളവ്. ദേശീയ തലത്തിൽ ബിഎസ്എൻഎല്ലിന്റെ പ്രതിദിന ഡേറ്റ ഉപയോഗം 2000 ടിബി കടക്കുന്ന സമയത്താണു കേരളത്തിന്റെയും നേട്ടം. 
                     ബിഎസ്എൻഎൽ ഡേറ്റ ഉപയോഗത്തിൽ ദേശീയ തലത്തിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തുന്നു. ; തമിഴ്നാടാണു ഡേറ്റ ഉപയോഗത്തിൽ രണ്ടാമത്. 175.28 ടിബി ഡേറ്റയാണു തമിഴ്നാട് സർക്കിളിലെ പ്രതിദിന ഉപയോഗം. ദേശീയ തലത്തിൽ ദക്ഷിണേന്ത്യൻ സർക്കിളുകളാണു കൂടുതൽ ഡേറ്റ ഉപയോഗം നടത്തുന്നത്. കർണാടക 171.25 ടിബി പ്രതിദിന ഉപയോഗവുമായി മൂന്നാം സ്ഥാനത്തുണ്ട്.  കേരളത്തിൽ ഒരു വർഷത്തിനിടയിൽ ഡേറ്റ ഉപയോഗം രണ്ടിരട്ടി വർധിച്ചിട്ടുണ്ട്. 4 ജി അടക്കം സൗകര്യങ്ങൾ കൂടുതലായി എത്തിയാൽ ഉപയോക്താക്കൾ ബിഎസ്എൻഎല്ലിനെ കൈവിടില്ല എന്നാണു പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!