റബര്‍ വില 150 രൂപയിലേക്ക് എത്തി

കൊച്ചി: കര്‍ഷകര്‍ക്ക് ആശ്വാസമേകി റബര്‍ വില 150 രൂപയിലേക്ക് എത്തി. മൂന്നുവര്‍ഷത്തിനുശേഷമാണ് വിലയിലെ ഈ മാറ്റം. 2017 ല്‍ റബര്‍ വില 144 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഈ വിലയില്‍നിന്നു പിന്നീട് വലിയ ഇറക്കമായിരുന്നു വിപണിയില്‍ കണ്ടത്. വില 115 ലേക്ക് എത്താനും അധികനാള്‍ വേണ്ടിവന്നില്ല. പിന്നീട് വില ഉയര്‍ന്നു കിലോയ്ക്ക് 125-130 രൂപയിലേത്തി. രണ്ടരവര്‍ഷം ചാഞ്ചാട്ടം ഇല്ലാതെയിരുന്നു.അതിനുശേഷമാണ് ഇപ്പോഴുള്ള വിലയിലേക്ക് ഉയര്‍ന്നുവന്നത്.

അതേസമയം മലേഷ്യ, തായ്ലന്റ്, ഇന്തോനേഷ്യ എന്നീ വന്‍കിട റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ ഹെക്ടര്‍ കണക്കിനു റബര്‍ തോട്ടങ്ങള്‍ മറ്റു കൃഷിക്കായി വെട്ടിനീക്കിയത് റബര്‍ ഉല്‍പാദനം കുറച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ റബര്‍ വിലയുടെ ഉണര്‍വിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!