ഇന്ധനവിലയില്‍ കുറവ് 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ വീണ്ടും കുറവ്. ഡീസലിന് 33 പൈസയും പെട്രോളിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.92 രൂപയാണ്. അതേസമയം ഡീസലിന് 68.49 രൂപയാണ് വില വരുന്നത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.21 രൂപയും അതേസമയം ഡീസലിന് 69.81 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.24 രൂപ, 68.81 രൂപ എന്നിങ്ങനെയാണ്.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!