കുരുക്ക് മുറുകുന്നു : കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ബിനോയിയുടെ പേര്

മുംബൈ : ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ്‌ ‌എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുനിസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്. പൊലീസിൽ സമർപ്പിച്ച ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമർശിച്ച് യുവതി അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയിൽ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബറിലാണ് യുവതി കത്തയച്ചത്.

യുവതി നൽകിയ പരാതിയിൽ അവരുടെ പാസ്‍പോർട്ടിലെ വിവരങ്ങളും നിർണായകമായേക്കാം. 2015ൽ പുതുക്കിയ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്പോർട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേർത്തു തന്റെ പേരു പരിഷ്കരിച്ചിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!