പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പമ്പ നദിയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം കടവിങ്കല്‍ സജീവന്റെയും ശ്രീജയുടെയും മകള്‍ സൂര്യ (17) യുടെ മൃതദേഹമാണ് പമ്ബാനദിയില്‍ നിന്ന് കിട്ടിയത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയൊടെ .ഐത്തല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച്ച വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും സൂര്യയെകണ്ടെത്തിയിരുന്നില്ല.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!