അനധികൃത നിര്‍മാണം: ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതിയും പൊളിക്കുമെന്ന് ജഗൻ മോഹൻ റെഡ്ഢി

ഹൈദരബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി പൊളിക്കും. ഔദ്യോഗിക വസതി അനധികൃത നിർമാണമെന്നു മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി വിശദമാക്കി. കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആർക്കും ഇളവുണ്ടാകില്ലെന്നും ജഗൻ മോഹൻ റെഡ്ഢി വ്യക്തമാക്കി. നായിഡുവിന്റെ വീടിനോട് ചേർന്നുള്ള പ്രജാ വേദികെ ഓഫീസ് കെട്ടിടം പൊളിക്കാൻ ഇന്നലെ ഉത്തരവിട്ടിരുന്നു. അമരാവതിയിലെ  ഔദ്യോഗിക വസതിയോട് ചേർന്നായിരുന്നു നായിഡു പ്രജാ വേദികെ എന്ന കെട്ടിടം പണിതിരുന്നത്. എന്നാൽ വൈഎസ്ആർ കോൺഗ്രസ് പ്രതികാരരാഷ്ട്രീയം നടത്തുകയാണെന്ന് ടിഡിപി കുറ്റപ്പെടുത്തി . 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!