സ്വര്‍ണക്കടത്തിനെ കുറിച്ച്‌ പൊലീസിന് വിവരം നല്‍കി; നഗരസഭ കൗണ്‍സിലര്‍ക്ക് കൊടി സുനിയുടെ ഭീഷണി

കോഴിക്കോട്: സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ഖത്തര്‍ പൊലീസിന് വിവരം കൈമാറിയ നഗരസഭ കൗണ്‍സിലര്‍ക്ക് കൊടി സുനിയുടെ ഭീഷണി. കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കോഴിശേരി മജീദിനാണ് സുനിയുടെ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഖത്തര്‍ ജുവലറി ഉടമകൂടിയായ കൗണ്‍സിലര്‍ പൊലീസിന് പരാതി നല്‍കി.

കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലെ മുസ്ലീം ലീഗ് കൗണ്‍സിലറാണ് മജീദ്. നാട്ടില്‍വന്നാല്‍ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണില്‍ വിളിച്ച്‌ കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. 

ഖത്തറില്‍ വിദേശികള്‍ക്ക് പൊലീസിന്റെ അനുമതി പത്രമില്ലാതെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കഴിയില്ല. നിയമപരമല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കാത്തതിനും ഈ വിവരം പോലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പറയുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!