ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണിയും പി ജെ ജോസഫും; കോണ്‍ഗ്രസിന്റെ സമവായ നീക്കം പാളി

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് ഇടപെട്ട് നടത്തിയ നീക്കം പാളി. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ. മാണിയും പി.ജെ ജോസഫും ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതോടെയാണ് സമവായ നീക്കം പാളിയത്. ജോസ് കെ. മാണിയുടേത് ഇരട്ടത്താപ്പാണെന്നും ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്ലെന്നും പി.ജെ ജോസഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വ്യക്തമാക്കി.

ജോസ് കെ. മാണിയുമായി രമേശ് ചെന്നിത്തല ഇന്നലെ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്. വോക്കൗട്ടിന് ശേഷം നിയമസഭാ കോംപ്ലക്‌സില്‍ വച്ചായിരുന്നു ചര്‍ച്ച. ജോസ് കെ. മാണിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചെന്നിത്തല പി.ജെ ജോസഫിനെയും സി.എഫ് തോമസിനേയും അറിയിച്ചു.

ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്ന് ജോസഫ് പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമായിരുന്നു ജോസ് കെ. മാണി അറിയിച്ചത്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!