‘ജയ് ശ്രീറാം’ വിളിച്ചില്ല; പശ്ചിമ ബംഗാളില്‍ മദ്രസ അധ്യാപകനെ ട്രെയിനില്‍നിന്ന് തള്ളിയിട്ടുവെന്ന് പരാതി

കൊല്‍ക്കത്ത: 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരില്‍ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓടുന്ന തീവണ്ടിയില്‍നിന്ന് തള്ളിയിടുകയും ചെയ്തുവെന്ന പരാതിയുമായി പശ്ചിമ ബംഗാളിലെ മദ്രസ അധ്യാപകന്‍. സൗത്ത് 24 പര്‍ഗാനസ് ജില്ലക്കാരനായ ഹാഫിസ് മുഹമ്മദ് ഷാരൂഖ് ഹല്‍ദാര്‍ (26) ആണ് പരാതി നല്‍കിയത്. ഹല്‍ദാറിന്റെ കൈക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. 

കാനിങ്ങില്‍നിന്ന് ഹൂഗ്ലിയിലേക്ക് ട്രെയിനില്‍ സഞ്ചരിക്കവെയാണ് അദ്ദേഹം ആക്രമണത്തിന് ഇരയായത്. ഒരുകൂട്ടം ആളുകള്‍ തന്റെയടുത്തെത്തി 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ മര്‍ദ്ദിക്കുകയും ഓടുന്ന തീവണ്ടിയില്‍നിന്ന് തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി. 

മദ്രസ അധ്യാപകന്റെപരാതിയില്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ക്കെതിരെ റെയില്‍വെ പോലീസ് കേസെടുത്തിട്ടുണ്ട്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!