ബാങ്കുകളെ കുറിച്ചുള്ള പരാതികൾ നല്കുന്നതിനായി സംവിധാനമൊരുക്കി ആർബിഐ

മുംബൈ: ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ ബാങ്കുകളെ കുറിച്ചുള്ള പരാതികളും മറ്റും നല്കുന്നതിനായി സംവിധാനമൊരുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ ഇതിനായി കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം ഒരുക്കി.

രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ അതാത് ആര്‍ബിഐ റീജിയണല്‍ ഓഫീസിലേക്കോ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഓഫീസിലേക്കോ കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നാണ് നടപടികള്‍ സ്വീകരിക്കുക. പരാതികള്‍ സമയബന്ധിതമായി തീര്‍ക്കുകയെന്ന ലക്ഷ്യമാണ് പുതിയ സജ്ജീകരണത്തിന് പിന്നില്‍.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!