ഫോബ്‌സിന്റെ അറബ് മേഖലയില്‍ ഉന്നത വിജയം കൈവരിച്ചവരുടെ  പട്ടികയില്‍ എം.എ.യൂസഫലി ഒന്നാം സ്ഥാനത്ത്

ദുബായ്: ഈ വര്‍ഷം അറബ് മേഖലയില്‍ ഉന്നത വിജയം കൈവരിച്ച 100 ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോര്‍ബ്‌സ് മിഡിലീസ്റ്റ് മാഗസിന്‍ പുറത്തുവിട്ടു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യ പതിനഞ്ചില്‍ തന്നെ എട്ട് മലയാളികള്‍ പട്ടികയില്‍ ഇടം കണ്ടെത്തി.

ഡോ.ബി.ആര്‍.ഷെട്ടി, സുനില്‍ വാസ്വാനി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തുടര്‍ സ്ഥാനങ്ങളില്‍ മലയാളികളായ രവി പിള്ള, പി.എന്‍.സി.മേനോന്‍, ഡോ.ആസാദ് മൂപ്പന്‍ ഡോ.ഷംസീര്‍ വയലില്‍, അദീബ് അഹമദ്, ഷാംലാല്‍ അഹമദ് എന്നിവര്‍ ഇടംപിടിച്ചു.

യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി, ശൈഖ് മുഹമ്മദ് ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ച്‌ മാഗസിന്‍ പുറത്തുവിട്ടത്. ദുബൈ പലാഷോ വെര്‍സാഷേ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് അറബ് മേഖലയില്‍ വിജയം നേടിയ 100 ഇന്ത്യന്‍ ബിസിനസ് പ്രമുഖരെ പ്രഖ്യാപിച്ചത്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!