ഐഎസ്ആര്‍ഒയ്ക്ക് കീഴിൽ പുതിയ വാണിജ്യ കമ്പനിയുമായി കേന്ദ്രം

ഇന്ത്യയുടെ ബഹിരാകാശ വിപണി സാധ്യതകൾ മുന്നിൽക്കണ്ട് ഐഎസ്ആര്‍ഒയ്ക്ക് കീഴിൽ പുതിയ വാണിജ്യ കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബഹിരാകാശ വകുപ്പിന്റെ പുതിയ വാണിജ്യ വിഭാഗമായാണ് പുതിയ കമ്പനി തുടങ്ങുക. ഇതുവഴി വിദേശനാണ്യം വർധിപ്പിക്കാൻ കഴിയും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും മറ്റു സാങ്കേതിക വിവരങ്ങൾക്കുമായി ഐഎസ്ആർഒയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ രാജ്യങ്ങൾക്കെല്ലാം ഇനി മുതൽ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയുമായി ഇടപാടുകൾ നടത്താം. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കാന്‍ പുതിയ കോര്‍പ്പറേഷന്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്.

അതിവേഗ ഇന്റർനെറ്റ് സർവീസ്, ഡയറക്‌ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിൻ, ടെലി എജ്യുക്കേഷൻ, ദുരന്തനിവാരണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ സേവന ദാതാക്കൾക്ക് അത്യാവശ്യം വേണ്ട ട്രാൻസ്‌പോണ്ടറുകൾ വാടകയ്ക്കു നൽകിയും ആൻട്രിക്സ് രാജ്യത്തിനു നാലുകാശുണ്ടാക്കിക്കൊടുക്കുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!