ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ പുനഃസ്ഥാപിച്ചു

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക് ശൃംഖലകളിലെ തകരാറുകൾ മൂലം ലോകമെമ്പാടും ബുധനാഴ്ച നിലച്ച ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ പുനഃസ്ഥാപിച്ചു. തകരാർ പൂർണതോതിൽ പരിഹരിച്ചത് 12 മണിക്കൂറിനു ശേഷമാണ്. പതിവ് പരിപാലന പണികൾക്കിടെയുണ്ടായ പിഴവാണ് മുടങ്ങാനിടയാക്കിയത്. യൂറോപ്പിനെയും ഉത്തര അമേരിക്കയെയുമാണ് പ്രശ്നം ഗുരുതരമായി ബാധിച്ചത്. കഴിഞ്ഞ മാർച്ച് 13ന് സമാനമായ രീതിയിൽ 24 മണിക്കൂർ ഫെയ്സ്ബുക് സേവനം മുടങ്ങിയിരുന്നു.

പുറത്തായി, ഫെയ്സ്ബുക്കിന്റെ എഐ പിക്ചർ ടാഗിങ്

ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ ലോഡ് ചെയ്യാത്തതായിരുന്നു ബുധാനാഴ്ചത്തെ പ്രധാന പ്രശ്നം. ചിത്രങ്ങൾക്കു പകരം അതിനുള്ളിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയെന്നു വിശദീകരിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഉദാഹരണത്തിന് ചിത്രത്തിലുള്ള വ്യക്തി ആരാകാമെന്നും അയാൾ എന്തുചെയ്യുകയാണെന്നും ഈ എഴുത്തിലുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ചിത്രത്തെ ഫെയ്സ്ബുക് ഡീകോഡ് ചെയ്യുന്ന രീതിയാണ് ഇതോടെ പരസ്യമായത്. അന്ധരായവർക്കു വേണ്ടിയാണ് ഇത്തരം ഇമേജ് ടു ടെക്സ്റ്റ് സംവിധാനമെങ്കിലും ചിത്രങ്ങളിലെ ഡേറ്റയുപയോഗിച്ച് പരസ്യങ്ങൾ ടാർഗറ്റ് ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!