മത്സരം മഴ മുടക്കി; ഇന്ത്യ-കിവീസ് പോരാട്ടം നിര്‍ത്തിവച്ചു

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ   വില്ലനായി മഴയെത്തി. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. തുടക്കത്തിലെ തകർച്ചക്ക് ശേഷം നായകൻ കെയ്ൻ വില്യംസണിന്റെയും റോസ് ടെയ് ലറിന്റെയും അർദ്ധ സെഞ്ച്വറി പ്രകടനമാണ് കിവീസ് സ്കോർ 200 കടത്തിയത്.

സ്പ്രീത് ബൂമ്രയുടെയും ഭുവനേശ്വർ കുമാറിന്റെയും തകർപ്പൻ ബൌളിഗിന് മുന്നിൽ കിവീസ് ബാറ്റ്സ്മാൻമാർ പതറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. മൂന്നാം ഓവറിലാണ് ന്യൂസിലൻഡ് സ്കോർബോർഡ് തുറന്നത്. ഒരു റൺസ് എടുത്തുനിൽക്കുന്നതിനിടെ മാർട്ടിൻ ഗുപ്ടിലിനെ ബൂമ്ര മടക്കുകയും ചെയ്തു.

ഇന്ത്യക്ക് വേണ്ടി ബൂമ്ര, ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, യൂസ് വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!