കണ്ണൂർ സ്വദേശി അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; നേപ്പാൾ പൗരന്മാർ അറസ്റ്റിൽ

അബുദാബി :  കണ്ണൂർ ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകൻ അഭിഷേക് (24) അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് 2 നേപ്പാൾ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് അവശനിലയിലാണ് 22ന് പുലർച്ചെ മുസഫയിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയത്. സംസാരിക്കാൻ പോലും പറ്റാത്ത വിധം അവശനായിരുന്നു. പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വർഷമായി അബുദാബിയിലെ അൽമറായ് എമിറേറ്റ്സ് കമ്പനിയിൽ സെയിൽസ് അസിസ്റ്റൻറാണ്. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!