ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

കൊല്ലം: കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.  അപകടമുണ്ടായ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഇക്കഴിഞ്ഞ ജൂൺ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!